Kerala
തൃശൂർ: വിവാഹവാഗ്ദാനം നൽകി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്.
തൃശൂർ സിറ്റി സൈബർ പോലീസിനു ലഭിച്ച എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്നു പെൺകുട്ടികളുടെ പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യദുവിനെതിരേ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കൂടുതൽപേരെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും ഇതിൽ പോക്സോ കേസുകളും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്.
പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും വിവാഹവാഗ്ദാനം നൽകിയശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നഗ്നവിഡിയോ ചിത്രീകരിച്ച് ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. യുവതികളില്‍നിന്നു പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു.
Movies
ഗായിക അഭിരാമി സുരേഷിനെതിരെ വീണ്ടും സൈബർ അക്രമണം. ഗായികയുടെ ലൈവ് ഷോയിലെ പ്രകടനത്തിന് നേരെയാണ് ലൈംഗികാധിക്ഷേപവും സൈബർ ആക്രമണവും നടത്തിയത്.
ലൈംഗികാധിക്ഷേപവും ശാരീരിക അധിക്ഷേപവുമെല്ലാം ചെയ്യുന്നത് ഒരു വിനോദം പോലെയായി മാറിയെന്നും സമൂഹമാധ്യമങ്ങൾ മാലിന്യക്കുഴിയായെന്നും അഭിരാമി കുറിച്ചു.
നൂറോളം വ്യത്യസ്ത വീഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചാണ് ഞാൻ ഉറങ്ങിയത്. ഉണർന്നപ്പോൾ വീണ്ടും അതേ ശബ്ദം കേട്ടു. വ്യത്യസ്ത ആംഗിളുകൾ, വികൃതമായ റാമ്പ് ഷോട്ടുകൾ, താഴെയായി സ്ഥാപിച്ചിരിക്കുന്ന കാമറകൾ, സത്യം പറഞ്ഞാൽ ആരെയും പൂർണമായി കുറ്റപ്പെടുത്താൻ പോലും എനിക്ക് കഴിയില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു ആ സ്ഥലം. എങ്കിലും, ഒരുപാട് കാര്യങ്ങൾ വിശദീകരിക്കാൻ ആഗ്രഹിച്ചിട്ട് ഒന്നും പറയാൻ കഴിയാതെ പോകുന്നത് കഷ്ടമാണ്.
ദൈവകൃപകൊണ്ട്, ആ ഷോ ഒരു നിറഞ്ഞ സദസിന് മുന്നിലായിരുന്നു. ആദ്യ നോട്ട് മുതൽ അവസാന ശ്വാസം വരെ, രണ്ടര മണിക്കൂറോളം കളം നിറഞ്ഞുനിന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഒരു ഇതിഹാസ താരമല്ല ഞാൻ. ഞാൻ ഒരു പെർഫോമറാണ്. ഞാൻ ചലിക്കും, നൃത്തം ചെയ്യും എന്റെ ശരീരവും ശ്വാസവും ആ നിമിഷത്തിലേക്ക് ഞാൻ സമർപ്പിക്കും. ഞാൻ അത് കൃത്യമായി ചെയ്തു.
എന്നാൽ സമൂഹ മാധ്യമങ്ങൾക്ക് വ്യത്യസ്തമായൊരു മാനസികാവസ്ഥയാണ്. അപ്പുറത്ത് നിൽക്കുന്നവരോട് അത് ഒട്ടും ദയ കാണിക്കില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും അത് പരിഗണിക്കില്ല. ഇതിന് തിരികൊളുത്താൻ ഒരു കമന്റ് മതിയാകും.
വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ട രീതിയിലും അധിക്ഷേപിക്കാൻ കഴിയുക എന്ന മത്സരമായി അത് മാറും. ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിംഗ്), ലൈംഗികാധിക്ഷേപം, എല്ലാം ചെയ്യുന്നത് അവർക്കൊരു വിനോദം പോലെയാണ്
പറയുന്ന വാക്കുകളല്ല, ചിന്തകളുടെ അഭാവമാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അതൊരു ലൈവ് പരിപാടിയാണെന്ന് ചിന്തിക്കാൻ ഒരു നിമിഷം പോലും തയാറാകുന്നില്ല. നിറഞ്ഞ സദസിന് മുന്നിൽ രണ്ടര മണിക്കൂർ നേരം ഒരാൾ ആടുകയും പാടുകയുമാണ്. ലൈവ് പരിപാടിയിൽ പിഴവുകൾ സംഭവിക്കും.
പക്ഷേ ഇപ്പോൾ ആർക്കും അനുകമ്പയില്ല. കണ്ണുമടച്ച് കുറവുകൾ മാത്രം നോക്കാൻ നമ്മൾ സ്വയം പരിശീലിക്കുന്നതുപോലെ തോന്നുന്നു. ചെറുപ്പത്തിലോ ഇപ്പോഴോ ആരെയും അധിക്ഷേപിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഓരോ കലാകാരനും, ഓരോ സംഗീതജ്ഞനും, ഓരോ ഗായകനും, ഓരോ മനുഷ്യനും അവരുടേതായ രീതിയിൽ നിലനിൽക്കാനും, പ്രകടനം കാഴ്ചവയ്ക്കാനുമുള്ള അവകാശമുണ്ട്.
സോഷ്യൽ മീഡിയ നിശബ്ദമായി ഒരു മാലിന്യക്കുഴിയായി മാറി, അവിടെ വിജയിക്കുക എന്നാൽ ഏറ്റവും മോശക്കാരാവുക എന്നാണ്. ആർക്കാണ് കൂടുതൽ വേദനിപ്പിക്കാൻ കഴിയുക എന്നാണ് നോക്കുന്നത്. നമ്മൾ എങ്ങനെ ഇവിടെയെത്തിയെന്ന് എനിക്കറിയില്ല.
ഇന്നലെ രാത്രി അതെനിക്ക് വലിയ വിഷമമുണ്ടാക്കി. ഇന്ന് രാവിലെ എനിക്ക് രസകരവും സങ്കടകരവുമായ ഒരു കാര്യം മനസിലായി. ഒരു കപ്പ് പോസിറ്റിവിറ്റി കൊണ്ട് കാട്ടുതീ അണയ്ക്കാനാകില്ല. അതുകൊണ്ട്, ക്ഷീണിതയായി, ശ്വാസംമുട്ടി, നിശബ്ദയായി ഞാനൊരു വശത്തേക്ക് മാറിനിൽക്കുകയാണ്.
അതിനെതിരെ പോരാടുന്നില്ലെന്ന് തീരുമാനിക്കുകയാണ്. കൂടുതൽ ദയ വേണ്ട ലോകത്ത് നമ്മൾ കൂടുതൽ വെറുപ്പാണ് കൈമാറുന്നത്. ഒരുപക്ഷേ അതായിരിക്കാം തമാശ. അതായിരിക്കാം കുറ്റസമ്മതം. അതങ്ങനെ തന്നെ ഇരിക്കട്ടെ.’
താൻ ഇതൊക്കെയും അതിജീവിക്കുമെന്നും താൻ ശക്തയാണെന്നും പോസ്റ്റിന് അടിക്കുറിപ്പായി അഭിരാമി കുറിച്ചു. ‘കുറേക്കാലമായി സോഷ്യൽ മീഡിയ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ അതൊരു ഡയറി പോലെയാണ്. സമൂഹത്തിനോ പ്രേക്ഷകർക്കോ ഞാൻ എന്ത് ദ്രോഹമാണ് ചെയ്തതെന്ന് അറിയാതെയാണ് ഞാൻ അധിക്ഷേപം നേരിടുന്നത്. കുടുംബമെന്നും സുഹൃത്തുക്കളെന്നും വിളിക്കാവുന്ന ചില മനുഷ്യരെ ലഭിച്ചതിൽ ഭാഗ്യവതിയാണ്. എല്ലാവർക്കും ആ അനുഗ്രഹം ലഭിക്കില്ല.
വിദ്യാർഥിയോ പ്രൊഫഷണലോ കലാകാരനോ പെൺകുട്ടിയോ ട്രാൻസ്ജെൻഡറോ ആരോ ആകട്ടെ, ഇനി വെറുമൊരു മനുഷ്യനാണെങ്കിൽ പോലും നിങ്ങൾ അധിക്ഷേപ വാക്കുകൾ അർഹിക്കുന്നില്ല.
നിങ്ങളെ വലിച്ച് താഴെയിടാൻ ശ്രമിക്കുമ്പോൾ ഓർമിക്കുക, അവർ നിങ്ങളുടെ പ്രഭ കെടുത്താനായി അവരുടെ ഊർജവും സമയവും ചെലവഴിക്കുകയാണ്. അതിൽ വീണുപോകരുത്. നിങ്ങളുടെ നിലനിൽപ്പിന് അവരുടെ അംഗീകാരം ആവശ്യമില്ല.
വർഷങ്ങളായി ധൈര്യത്തെ ഞാൻ കവചം പോലെ അണിയുകയാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ അത് എന്നെ സംരക്ഷിക്കും. ആ ധൈര്യം നേടുന്നതുവരെ ഞാൻ അഭിനയിക്കുമായിരുന്നു. ഇടയ്ക്ക് എപ്പോഴോ ഞാൻ ശരിക്കും ശക്തയായി. ശക്തി എന്നാൽ നിശബ്ദത എന്നല്ല. കരയുക, അനുഭവിക്കുക, കടന്നുപോവുക എന്നിവയൊന്നും നമ്മെ ദുർബലരാക്കുന്നില്ല. അത് നമ്മെ മനുഷ്യരാക്കും.
ഈ നിമിഷം വേദനിക്കുന്നവരോട്, ഇത് കൂടെ മനസിലാക്കുക: നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളുടെ സങ്കടങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക് സ്നേഹവും ശക്തിയും നേരുന്നു. കൂടുതൽ തിളക്കമുള്ള ദിവസങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.’- അഭിരാമിയുടെ വാക്കുകൾ.
Kerala
ബംഗുളൂരു: കർണാടകയിൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആൺകുട്ടിയുടെ പരാതിയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.
ബംഗളുരുവിലെ ആർടി നഗർ പരിസരത്തുള്ള പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ യമുന നായിക് ആണ് അറസ്റ്റിലായത്. പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് ലൈംഗീക പീഡന ആരോപണം ഉന്നയിച്ചത്.
ഇയാൾ ഫ്രീഡം പാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Kerala
കോഴിക്കോട്: താമരശേരിയിൽ പെൺകുട്ടികൾക്ക് നേരെ അധ്യാപകന്റെ ലൈംഗീകാതിക്രമമെന്ന് പരാതി. സംഭവത്തിൽ താമരശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഇസ്മയിലിനെതിരെ പോലീസ് കേസെടുത്തു.
എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഇസ്മയിൽ ഒളിവിൽ പോയി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് താമരശേരി പോലീസ്.
കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനിടെയാണ് എൻഎസ്എസ് ക്യാമ്പിൽ വച്ച് തങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷമാണ് താമരശേരി പൂക്കോട് സ്വദേശി ഇസ്മയിൽ സ്കൂളിൽ നിയമിതനായത്.
Kerala
കാസര്‍ഗോഡ്: മൂന്നു പതിറ്റാണ്ടായി വീട്ടമ്മയെ നിരന്തരം ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസെടുത്തു.
എന്മകജെ പഞ്ചായത്ത് മെംബറും അധ്യാപകനുമായ പെര്‍ള കാട്ടുകുക്കെ സ്വദേശി എസ്. സുധാകരക്കെതിരേയാണ് (55) കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തത്. ഐപിസി 376 (2) (എന്‍), 506 വകുപ്പുകള്‍ പ്രകാരമാണ് നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
അധ്യാപകന് പഠിപ്പിച്ചിരുന്ന സ്കൂളിനു സമീപം പരാതിക്കാരിയുടെ അമ്മ പച്ചക്കറിക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ സഹായിയായി പോകുമ്പോഴാണു പരാതിക്കാരി അധ്യാപകനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് അധ്യാപകന് വിവാഹവാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചതായും താന്‍ വിവാഹിതയായശേഷവും ഇതു തുടര്‍ന്നതായും പരാതിക്കാരി പറയുന്നു.
വഴങ്ങാതിരുന്നപ്പോള്‍ നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കൂടാതെ സ്വന്തം നഗ്നവീഡിയോ അയച്ചുകൊടുത്തു. വീട്ടമ്മ ഡിജിപിക്ക് പരാതി നല്കി ഒരാഴ്ചയ്ക്കുശേഷമാണ് കേസെടുത്തിരിക്കുന്നത്.
സുധാകരയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ അബ്ദുള്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുധാകരയെ സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷൻ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവർത്തക പരാതി നൽകിയത്.
ഇടതുസഹയാത്രികനും മുൻ ഇടത് എംഎൽഎയുമാണ് പി.ടി.കുഞ്ഞുമുഹമ്മദ്. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ് പരാതിക്കാരി. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. തുടർന്ന് മുഖ്യമന്ത്രി പോലീസിന് പരാതി കൈമാറി.
പോലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ മൊഴിയിലും പരാതിക്കാരി ആവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് നടന്ന സ്ക്രീനിംഗിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പി.ടി.കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി പരാതി നൽകിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി. അല്ലാതെ പാർട്ടി അന്വേഷിക്കുമെന്ന് പറഞ്ഞിട്ടില്ല.
സിപിഎം നേതാക്കൾക്കെതിരെ ഉയർന്നുവന്ന പരാതിയിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചു. ശബരിമല കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എൻ.വാസുവിനെതിരെയും എ.പത്മകുമാറിനെതിരെയും സിപിഎം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബംഗളൂരു സ്വദേശിയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ പരാതികൾ വരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് എ.പി.അനിൽ കുമാർ. രാഹുലിനെതിരെ ആദ്യ പരാതിവന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു.
നിലവിൽ രാഹുൽ പാർട്ടിയിലില്ല. യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം അദ്ദേഹം രാജിവച്ചുകഴിഞ്ഞു. പുതിയ പരാതി കെപിസിസിക്ക് ലഭിച്ചപ്പോൾ തന്നെ അത് ഡിജിപിക്ക് കൈമാറി. ഇനി നടപടിയെടുക്കേണ്ടത് പോലീസാണ്. ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു.
കോൺഗ്രസല്ലാതെ ഏതെങ്കിലും പാർട്ടി ഇങ്ങനെ ചെയ്യുമോ. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് എ.പത്മകുമാറും എൻ.വാസുവും അറസ്റ്റിലായിട്ട് സിപിഎം എന്ത് നടപടി സ്വീകരിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. ബംഗളൂരു സ്വദേശി കെപിസിസിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവതി ഇമെയിൽ മുഖേന പരാതി അയച്ചത്. 2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നു യുവതി പറയുന്നു.
തുടർന്ന് രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് യുവതി അറിയിക്കുകയായിരുന്നു.
Kerala
തിരുവന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പീഡനക്കേസിന്റെ അന്വേഷണം ഊർജിതമാക്കി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്ന ശബ്ദരേഖയുടെ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് തന്നെ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പീഡനം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി.
ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. വൈദ്യപരിശോധനയുടെ രേഖകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചു.
അന്വേഷണ സംഘം രാഹുൽ താമസിച്ചിരുന്ന കുന്നത്തൂർമേടിലുള്ള ഫ്ലാറ്റിലെത്തി തെളിവെടുത്തു. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിൽ തന്നെയെന്ന് പോലീസ് അറയിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന റിപ്പോർട്ട് പോലീസ് തള്ളി. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. ആഭ്യന്തരവകുപ്പ് അടിയന്തരമായി രാഹുലിന്റെ വന്ധ്യം കരിക്കണം.
ഈ വിത്തുകാളെ ഇപ്പോൾ ഇവിടെയാണെന്നാണ് കേരളം അന്വേഷിക്കുന്നതെന്ന് ബിജെപിയുടെ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. രാഹുൽ എന്ന ക്രമിനലിനെ അറസ്റ്റ് ചെയ്യണം. ഉടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം.
ഇയാളും ഒരു അമ്മയുടെ വയറ്റിൽ നിന്നല്ലെവന്നത്. ഇയാളുടെ കുടുംബത്തിലും അമ്മയും പെങ്ങൻമാരുമില്ലേയെന്നും പ്രശാന്ത് ശിവൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതി ഒരു പോരാളിയാണ് അവർക്ക് വേണ്ട എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. രഹസ്യകേന്ദ്രത്തിൽവച്ച് തിരുവനന്തപുരം റൂറൽ എസ്പിയാണ് മൊഴിയെടുക്കുന്നത്.
യുവതി വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിലെ തീരുമാനം. അതേസമയം പരാതി വന്നതിനു പിന്നാലെ സത്യം ജയിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനുശേഷം രാഹുൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി.
പാലക്കാട്ടെ എംഎൽഎ ഓഫീസും പൂട്ടിയ നിലയിലാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സജീവമായ ഓഫീസിൽ ജീവനക്കാർ ഉൾപ്പെടെ ആരും ഇപ്പോഴില്ല. ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടി പഞ്ചായത്തിലായിരുന്നു രാഹുൽ.
എന്നാൽ വൈകുന്നേരത്തോടെ പ്രചാരണത്തിൽനിന്നും പിന്മാറി. നിലവിൽ രാഹുൽ എവിടെയാണെന്ന വിവരങ്ങളൊന്നുമില്ല. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി മന്ത്രി വീണാ ജോര്‍ജ്. പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. യുവതി പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. തുടർന്ന് പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്സ് ആപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പടെയാണ് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രഹസ്യകേന്ദ്രത്തിൽവച്ച് ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയാണ്.
അതേസമയം രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയതിനു പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതി നിയമാനുസൃതമായ നടപടികൾക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കുറച്ചു കാലമായി ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ആ വിഷയം ഉയർന്നപ്പോൾതന്നെ രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പോലീസിന്റെ അന്വേഷണം കുറച്ചുനാളായി നടക്കുകയാണ്. എന്നാൽ അന്വേഷണം എവിടെയും എത്തിയിട്ടില്ല.
ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് വാർത്തകളിൽ കാണുന്നു. ആ പരാതി നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: യുവതി പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയതായി സൂചന. പാലക്കാട്ട് തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ പരാതി വന്നതിനു പിന്നാലെ രാഹുൽ എവിടെയാണെന്ന വിവരമൊന്നുമില്ല.
അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി വന്നത്. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിലാണ്. ഇന്ന് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.
യുവതി പരാതി നൽകിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടെ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ബന്ധപ്പെട്ടതായും സൂചനയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുലിനെതിരേ ശബ്ദരേഖ പുറത്തുവന്നത്. പിന്നാലെ മൂന്നാംകക്ഷികളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
ഇരയുടെ പരാതി ലഭിച്ചതോടെ കേസിൽ തുടർനടപടികൾ വേഗത്തിലാകും. രാഹുലിന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയതിൽ പ്രതികരണവുമായി കെ.മുരളീധരൻ. പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നടപടിയെടുക്കാം.
കൂടുതൽ കടുത്ത നടപടി ഉണ്ടായാൽ അതനുസരിച്ച് പാർട്ടി തീരുമാനമെടുക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. വാട്സാപ്പ് ചാറ്റുകളും, ഓഡിയോ സംഭാഷണവും ഉൾപ്പടെയാണ് യുവതി പരാതി നൽകിയത്. പരാതി ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചുവരുത്തി.
പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. അതേസമയം രാഹുൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
അതേസമയം പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിന് നീക്കം ആരംഭിച്ചു. ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തി. പരാതിയുടെ പകർപ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. വാട്സാപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെ കൈമാറിയെന്നാണ് സൂചന. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുവതിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിനാൽ അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല.
എന്നാൽ ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ പരാതി നൽകിയിരുന്നു.
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ ആവശ്യം.
National
ബെംഗളൂരു: ബെംഗളൂരു സര്‍വകലാശാലയിലെ പ്രഫസര്‍ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിൽ. പ്രഫ. ബി.സി. മൈലാരപ്പയാണ് 37 വയസുകാരിയുടെ പരാതിയിൽ അറസ്റ്റിലായത്. പ്രഫസര്‍ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് 2022-ലാണ് ഇയാളെ ആദ്യം കണ്ടുമുട്ടിയതെന്ന് യുവതി പറയുന്നു. യുവതിയെ ഉപദ്രവിച്ചതിനും കേസ് നല്കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെയും ബന്ധുവായ അഭിഭാഷകന്റെയും വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതോടെ ഇയാൾക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു വെസ്റ്റ് പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എസ്. ഗിരീഷ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭര്‍ത്താവ് മരിച്ചശേഷം സ്വത്ത് തര്‍ക്കത്തില്‍ പ്രഫസർ യുവതിയെ സഹായിച്ചിരുന്നു. പിന്നീട് കുടുംബ സുഹൃത്തായ അഭിഭാഷകനെ കുറ്റപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ചപ്പോള്‍ പൊതുസ്ഥലത്തുവെച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്തെന്നും യുവതി ആരോപിക്കുന്നു.
പിന്നാലെ യുവതിയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അശ്ലീല ശബ്ദസന്ദേശങ്ങൾ അയച്ചതായും പരാതിയിലുണ്ട്. കുട്ടികളില്ലാത്ത സമയത്ത് വീട്ടിലെത്തി വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ യുഎസിലുള്ള സഹോദരന് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയച്ചുകൊടുത്തെന്നും പരാതിയിൽ പറയുന്നു.
Movies
നടൻ അജ്മൽ അമീറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. നടനിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് എത്തിയത് തമിഴ് നടി നർവിനി ദേരിയാണ്. ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഭാഗ്യംകൊണ്ടു മാത്രമാണ് താൻ രക്ഷപെട്ടതെന്നും നർവിനി പറഞ്ഞു.
തമിഴ് യുട്യൂബ് ചാനലായ ട്രെൻഡ് ടോക്സിന് നൽകിയ അഭിമുഖത്തലാണ് നർവിനി ഇക്കാര്യം തുറന്നുപറഞ്ഞത്. സിനംകോൽ, ഉയിർവരായി ഇനിത്തായി എന്നീ ചിത്രങ്ങളിലെ നായികയാണ് നർവിനി.
നർവിനിയുടെ വാക്കുകൾ
‘അജ്മൽ അമീറിനെതിരെ ആദ്യം രംഗത്തുവന്നത് ഒരുപക്ഷെ ഞാനായിരിക്കും. മുൻപ് എന്റെ സുഹൃത്തിന് നൽകിയ ഇൻസ്റ്റഗ്രാം ഇന്റർവ്യൂവിലാണ് ഞാൻ അജ്മൽ അമീറിന്റെ അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
2018ൽ ആണ് സംഭവം... ഞാൻ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ ഒരു മാളിൽ വച്ചാണ് അജ്മൽ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ അത്ര പരിചയമില്ലായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്താണ് അത് അജ്മൽ അമീർ ആണെന്ന് പറഞ്ഞുതന്നത്. അവിടെവച്ചുതന്നെ അജ്മൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്ന ആളല്ലേ, തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. അന്ന് സംസാരിച്ചു, ഞങ്ങൾ നമ്പറൊക്കെ ഷെയർ ചെയ്താണ് പിരിഞ്ഞത്. പിന്നീട് വാട്സ്ആപ്പിൽ മെസജ് അയക്കുകയും ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു.
പിന്നീട് അജ്മൽ എന്നെ ഓഡിഷന് ചെല്ലണമെന്ന് പറഞ്ഞു വിളിച്ചു. പക്ഷേ ഞാൻ അടുത്ത ദിവസം ഡെൻമാർക്കിലേക്ക് പോകുന്നതിനാൽ വരാൻ കഴിയില്ലെന്ന് അറിയിച്ചു. എങ്കിൽ ഇപ്പോൾ തന്നെ വന്നു ടീമിനെ മീറ്റ് ചെയ്യാം എന്ന് അജ്മൽ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഓഡിഷനും തീരുമാനവുമൊക്കെ എങ്ങനെ നടക്കും എന്ന് ഞാൻ അജ്മലിനോട് ചോദിച്ചു.
അതൊന്നും കുഴപ്പമില്ല. ഇവിടം വരെ വന്നിട്ടുപോയാൽ ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. സിനിമ തുടങ്ങാൻ സമയമെടുക്കുമെന്നും പറഞ്ഞു. അന്ന് രാത്രിയാണ് എനിക്ക് ഡെൻമാർക്കിലേക്ക് ഫ്ലൈറ്റ്. എങ്കിലും ഓഡിഷന് പോകാമെന്ന് ഞാൻ തീരുമാനിച്ചു. സാധാരണ ഓഡിഷന് പോകുമ്പോൾ എന്റെ കൂടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടാകുമായിരുന്നു. അന്ന് അതും ഉണ്ടായില്ല.
പിന്നെ അറിയപ്പെടുന്ന ആളായതിനാൽ എനിക്ക് പേടിയൊന്നും തോന്നിയില്ല. അജ്മൽ ലൊക്കേഷൻ അയച്ചുതന്നപ്പോൾ ഞാൻ ഗൂഗിൾ ചെയ്ത് നോക്കി. ഇതത്ര പ്രസിദ്ധമായ ഹോട്ടലൊന്നും അല്ലല്ലോ എന്ന് ഞാൻ ചോദിച്ചിരുന്നു. അങ്ങനെയല്ലെന്ന് അജ്മലും പറഞ്ഞു.
ആ സ്ഥലത്തെത്തിയപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നിയിരുന്നു. ഞാൻ അകത്തേക്ക് ചെന്ന് കതക് മുട്ടിയപ്പോൾ അജ്മൽ വാതിൽ തുറന്നു. ടീമംഗങ്ങൾ എവിടെയെന്ന് ഞാൻ ചോദിച്ചപ്പോൾ അവരിപ്പോൾ പുറത്തേക്ക് പോയെന്ന് അജ്മൽ പറഞ്ഞു. എങ്കിൽ നമുക്ക് താഴെ കാത്തിരിക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അജ്മൽ അതിന് സമ്മതിച്ചില്ല. എന്തോ ശരയില്ലെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഞാൻ റൂമിലേക്ക് കയറിപ്പോൾ അജ്മൽ എനിക്ക് ഭക്ഷണം വിളമ്പി. ഞാനത് നിരസിച്ചു. 20 മിനിറ്റിൽ ഞാൻ മെസജ് അയച്ചില്ലെങ്കിൽ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് ഞാൻ മെസജ് അയച്ചിട്ടു.
ഇതിനിടെ അജ്മൽ എന്റെ ബാഗ് എടുത്തുമാറ്റി എന്റെയടുത്ത് വന്നിരുന്നു. അപ്പോൾ തന്നെ ഞാൻ കൈ കഴുകണമെന്ന് പറഞ്ഞു വാഷ് റൂമിലേക്ക് കയറി. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ അവിടെയിരുന്ന് ആലോചിച്ചു. ഞാൻ മുൻപ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്.
ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഞാൻ പുറത്തിറങ്ങിയതും അയാൾ മ്യൂസിക് ഓൺ ചെയ്ത് എന്റെ കൈയിൽ പിടിച്ചു. ഡാൻസ് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ കൈ വിടുവിച്ച് നിങ്ങളുടെ ഉദ്ദേശ്യം എനിക്ക് മനസിലായി, പക്ഷെ ഞാനതിനല്ല വന്നത് എന്ന് പറഞ്ഞു.
‘നീയിതെന്താണ് പറയുന്നത്, ഞാനൊരു സുന്ദരനാണ് എത്ര പെൺകുട്ടികൾ എന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ’എന്നൊക്കെ അയാളെന്നോട് ചോദിച്ചു. ഞാനയാളെ മാനസികമായി തളർത്താൻ ശ്രമിക്കുകയാണ് ചെയ്തത്.
താൻ വലിയ സംഭവമൊന്നുമല്ലെന്നും എനിക്ക് ഒട്ടും ഇഷ്ടമായില്ലെന്നുമൊക്കെ ഞാൻ പറഞ്ഞു. ഇതിനിടയിൽ അയാളെന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചതും ഞാൻ തടഞ്ഞു. തനിക്ക് എന്നെ എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ എന്നെ കൊന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
പെട്ടെന്ന് അയാൾക്കൊരു കോൾ വന്നു. ഈ സമയം ഞാൻ എന്റെ ഫോൺ എടുത്ത് എന്നെ കാത്തുനിന്നിരുന്ന ഊബർ ഡ്രൈവറെ അലേർട് ചെയ്തു. എന്റെ സഹോദരിമാർ പുറത്തു കാത്തു നിൽക്കുന്നുണ്ടെന്ന് ഞാൻ അജ്മലിനോട് കള്ളം പറഞ്ഞു. ഇനിയും ഞാൻ പോയില്ലെങ്കിൽ അവർ മുകളിലേക്ക് കയറി വരുമെന്നും ഞാൻ പറഞ്ഞു. കൃത്യസമയത്ത് എനിക്കൊരു കോളും വന്നു. ആ സമയം റൂം ബോയി കോളിംഗ് ബെല്ല് അടിച്ചു.
എനിക്ക് തുറക്കാൻ പറ്റുന്ന ഉയരത്തിൽ ആയിരുന്നില്ല വാതിലിന്റെ കൊളുത്തുണ്ടായിരുന്നത്. അജ്മൽ വാതിൽ തുറന്നയുടനെ ഞാൻ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഞാൻ അവിടെ നിന്ന് രക്ഷപെട്ടത്. എന്റെ സുഹൃത്തിനോട് ഞാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. അന്വേഷിച്ചപ്പോൾ നിരവധി പെൺകുട്ടികളോട് അജ്മൽ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
ഈ സംഭവത്തിന് ശേഷവും അയാൾ എനിക്ക് നിരന്തരം മെസജ് അയക്കുമായിരുന്നു. സ്റ്റോറി പോസ്റ്റ് ചെയ്താലൊക്കെ ഉടൻ മെസജുമായി വരും. ഇനിയും കാണാൻ പറ്റുമോ എന്നൊക്കെ ചോദിക്കും. എന്റെ പഠനവും ജീവിതവുമൊക്കെ ഓർത്താണ് ഞാൻ അന്ന് പോലീസ് കേസ് കൊടുക്കാതിരുന്നത്.